'താപ്പാന'
മമ്മുട്ടി എന്നാ മഹാനടന്റെ കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ പുതുമയല്ല .എപ്പോഴൊക്കെ വീഴ്ച സംഭവിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും വേണ്ട മാറ്റം വരുത്താനും ഈ നടന്‍ ശ്രമിക്കാറുണ്ട് .അനിതര സാധാരണമായ ആര്‍ജവം കൊണ്ട് കരിയറില്‍ പൂര്‍വാധികം ഭംഗിയായി ശോഭിക്കാനും ഇദ്ദേഹത്തിനു കഴിയാറുണ്ട് .കരിയര്‍ ഗ്രാഫ് അല്പം താഴ്ന്നിരിക്കുന്ന ഇദ്ദേഹത്തിന്റെ പുതിയ ചിത്രം അതുകൊണ്ട് തന്നെ ആരാധകരെയും സമ്മര്‍ദത്തില്‍ ആഴ്ത്തുന്നു.തിയെറ്റരുകളില്‍ മോശം പ്രകടനം കാഴ്ച വെച്ച മാസ്റ്റര്‍സിന് ശേഷമുള്ള ചിത്രമെന്ന നിലയില്‍ സംവിധായകന്‍ ജോണി ആന്റണിക്കും ചിത്രം വെല്ലുവിളിയാണ് .
ആശങ്കകള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും തത്കാലം വിട .സംവിധായകന്‍ ജോണി ആന്റണിക്കും മമമുട്ടിക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ചിത്രമാണ് ''താപ്പാന ''.ഒരു ""ഹിറ്റ്" അനിവാര്യമായ രണ്ടുപേര്‍ക്കും ചിത്രം ഗുണം ചെയ്യും .
എം .സിന്ധുരാജിന്റെ തിരക്കഥയുടെ കറുത്ത് തന്നെയാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ് .കച്ചവട ചേരുവകള്‍ കൃത്യമായി ചേര്‍ത്ത തിരക്കഥയുടെ എരിവും പുളിയും നഷ്ട്ടപെടുത്താതെ സംവിധാനം ചെയ്യാന്‍ ജോണി ആന്റണിയ്കായി .പ്രമയത്തിലെ പുതുമയും പാശ്ചാതലത്തിലെ വ്യത്യസ്തതയും സിനിമയ്ക്ക് ഗുണം ചെയ്തു .മമ്മുട്ടിയുടെ കഴിവുകള്‍ ഉപയോഗപെടുത്തുന്നതില്‍ ജോണി ആന്റണിയും സിന്ധുരാജും മികവു കാട്ടി .
ഡയലോഗ് ഡലിവറിയില്‍ മമ്മൂട്ടി ഒരിക്കല്‍കുടി കഴിവ് തെളിയിക്കുന്നു .'സ '' എന്ന് ഉച്ചരിക്കാനുള്ള ബുദ്ധിമുട്ട് രസാവഹമായി ചിത്രീകരിച്ചിട്ടുണ്ട് ചിത്രത്തില്‍ .മമ്മുട്ടിയുടെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് മനോഹരമായി നൃത്തരംഗം ചിത്രീകരിക്കാന്‍ നൃത്ത സംവിധായകനായി .വിദ്യാസാഗറിന്റെ ഈണവും അനില്‍ പന്ചൂരന്റെയും സന്തോഷ് വര്‍മയുടെയും വരികളും ചിത്രത്തിന് അനുയോജ്യമാണ്
തരക്കേടില്ലാതെ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ട്ടിക്കാനും തിരക്കഥകൃതതിനു കഴിഞ്ഞിട്ടുണ്ട് .ചാര്‍മി കൌറിന്റെ നായികാ കഥാപത്രം അതിനു ഉദാഹരണമാണ് .ആ റോള്‍ നന്നായി കൈകാര്യം ചെയ്യാന്‍ ചാര്‍മിക്കായി .ധാരാളം താരങ്ങള്‍ ഉള്ള ചിത്രത്തില്‍ എല്ലാവര്‍ക്കും നല്ല വേഷങ്ങള്‍ നല്‍കാനും സംവിധായകനും തിരക്കഥാകാരനും കഴിഞ്ഞു .നൂലുണ്ട വിജീഷും പൊന്നമ്മ ബാബുവും അങ്ങനെ ചെറിയ വേഷങ്ങളില്‍ ആണെങ്കിലും ശ്രദ്ധിക്കപെടുന്നുണ്ട് .
കന്നുകുട്ടനായി തകര്‍ത്തഭിനയിച്ച മുരളി ഗോപി അച്ഛന്റെ പേരിനു കളങ്കം വരുത്തില്ലെന്ന് ഉറപ്പായി .ഭരത് ഗോപിയുടെ മകന് ആരും അഭിനയം പറഞ്ഞു കൊടുക്കേണ്ടല്ലോ .ചേഷ്ടകള്‍ കൊണ്ടല്ല മറിച്ച് ഭാവാഭിനയം കൊണ്ടാണ് മുരളി ഗോപി പ്രേക്ഷകരെ കയ്യിലെടുക്കുന്നത് .
കലാസംവിധാനവും ക്യാമറയും നന്നായി കൈകാര്യം ചെയ്ത ചിത്രത്തില്‍ എഡിറ്റിംഗ് ശരാശരി മാത്രമാണ് .ചിത്രത്തിന് തോന്നുന്ന ചെറിയ ഇഴച്ചലിന്റെ കാരണവും അതാണ് .
മമ്മുട്ടിയുടെ അഭിനയ മികവിന്റെ ഉത്തമ ഉദാഹരണമോ മികച്ച കലാ മേന്മയുള്ള ചിത്രമോ അല്ല ''താപ്പാന ' മറിച്ച് ശരാശരി മലയാളി പ്രേക്ഷകന് ഒരു ക്ലീന്‍ എന്റര്‍ട്ടെയ്നെര്‍ എന്ന നിലയിലാണ് ചിത്രത്തിന്റെ സ്ഥാനം .
"താപ്പാന" ഒരു യാത്രയാണ് .ഹാസ്യവും ആക്ഷനും ഇടകലര്‍ത്തി പ്രേക്ഷകനെ ഒപ്പം കൂട്ടുന്ന ഒരു യാത്ര .ഈ പെരുന്നാള്‍ -ഓണക്കാലത്ത് മമ്മുട്ടിയുടെ ആരാധകരെ നിരാശപെടുതതാതത ഒരു ചിത്രം
No comments:
Post a Comment