Monday, 20 August 2012

FRIDAY

                                    ഫ്രൈഡേ 

        ഇന്നോവേടീവ്  ഫിലിം കോണ്‍സെപ്ടിന്റെ ബാനറില്‍ തോമസ്‌ ജോസഫ് നിര്‍മിച്ചു ലിജിന്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ്' ഫ്രൈഡേ ''.ന്യൂ ജെനരഷന്‍ സിനിമകളുടെ ഗണത്തില്‍ പെടുത്താവുന്ന ചിത്രമെന്ന് ഒറ്റവാക്കില്‍ പറയാം .  

                       ഒരു വെള്ളിയാഴ്ച പല ആവശ്യങ്ങള്‍ക്ക് വന്നവരെ ചുറ്റിപറ്റിയുള്ള സിനിമ പക്ഷെ ഒരപൂര്‍ണ്ണ  കാഴ്ചയായി അവസാനിക്കുകയാണ് . നദീം കോയ തിരക്കഥ രചിച്ച സിനിമയുടെ പ്രമേയം പുതുമയുള്ളത് ആണെങ്കിലും അത് നിലനിര്‍ത്തുന്നതിനും  പൂര്‍ണ്ണതയിലെത്തിക്കുന്നതിനും സിനിമക്ക് കഴിഞ്ഞില്ല .അത് തന്നെയാണ് സിനിമയുടെ പരാജയവും .മനസ്സിനെ സ്പര്‍ശിക്കുന്ന പല രംഗങ്ങളും ഉള്ള സിനിമയില്‍ പക്ഷെ അവയുടെ തുടര്‍ച്ച കണ്ടില്ല .നന്നായി തുടങ്ങി ഒടുക്കം എങ്ങനെ അവസാനിപ്പിക്കണം എന്ന് സംവിധായകനും തിരക്കഥാകൃതിനും സംശയമുള്ളതുപോലെ   തോന്നി .
                                പുതു തലമുറ നടന്മാരില്‍ 'ദി മോസ്റ്റ്‌ പ്രോമിസിംഗ് ആക്ടര്‍ ''എന്ന് എല്ലാവരും വാഴ്ത്തുന്ന ഫഹദ് ഫാസിലിനെ വേണ്ടവിധം ഉപയോഗപെടുത്താന്‍ സിനിമക്ക് കഴിഞ്ഞില്ല കേന്ദ്രകഥാപാത്രങ്ങളില്ലാത്ത സിനിമയില്‍ മറ്റുല്ലവര്‍ക്കൊപ്പമുള്ള താരതമ്യേന ചെറിയ റോളില്‍ ഫഹദ് തളയ്ക്കപ്പെട്ടു .ആകാരത്തിലും അഭിനയത്തിലും തന്റെ വേഷം മികച്ചതാക്കിയ ഫഹദിന് മുന്‍ ചിത്രങ്ങളിലെ പോലെ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമല്ല ഇതിലെ 'ബാലാ'
                          നാടന്‍ വൃദ്ധന്റെ വേഷത്തില്‍ തകര്‍ത്തഭിനയിച്ച നെടുമുടിയാണ് ചിത്രത്തിന്റെ ഹൈ ലൈറ്റ് .ഉപകഥാപാത്രങ്ങളെല്ലാവരും നന്നായി അഭിനയച്ച ചിത്രത്തിന്റെ ക്യാമറ അവസാന രംഗങ്ങളിലോഴികെ ശരാശരിയിലും താഴെ മാത്രമാണ് .എഡിറ്റര്‍ മനോജ്‌ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു .റോബി അബ്രഹാമിന്റെ സംഗീതവും ബീയാര്‍ പ്രസാദിന്റെ വരികളും പോര .
                         ഇത്തരമൊരു ചിത്രത്തില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ച പ്രേക്ഷകരെ ചിത്രം നിരാശരാക്കി .വ്യത്യസ്തമായ പ്രമേയവും പാശ്ചാത്തലവും ഉള്ള ചിത്രത്തിന് അപൂര്‍ണ്ണമായ കഥയും തിരക്കഥയും തന്നെയാണ് ''വില്ലനാകുന്നത്'.കിട്ടിയ തിരക്കഥ നന്നായി ചെയ്യാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട് .കുറച്ചുകൂടി വികസിപ്പിക്കാമായിരുന്ന സിനിമയുടെ തിരക്കഥാകൃത്ത് നദീം കോയയുടെ ശ്രമത്തെ പക്ഷെ പ്രകീര്തിച്ചേ മതിയാകൂ .ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം നദീം .....ഉള്ളില്ലത്തൊരു  സിനിമ ..അതാണ് ഫ്രൈഡേ 

No comments:

Post a Comment